അറബിക്കടലില്‍ തീ പിടിച്ച കപ്പൽ കത്തുന്നു : ആശ്വാസമായി പ്രദേശത്ത് ശക്തമായ മഴ

കൊച്ചി : കേരള തീരത്ത് നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലില്‍ തീ പിടിച്ച വാൻ ഹായ് 503 ചരക്കുകപ്പലിന്റെ തീ അണക്കാൻ കഴിഞ്ഞില്ലെങ്കിലും ആശ്വാസമായി പ്രദേശത്ത് ശക്തമായ മഴ. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് പടരുന്ന തീ അണക്കാനായി കോസ്റ്റുഗാർഡിൻറെ മൂന്നു കപ്പലുകള്‍ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ തീയുടെ കാഠിന്യം കുറഞ്ഞെങ്കിലും. ഇപ്പോഴത്തെ ഇതേ രീതിയില്‍ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.

Advertisements

കപ്പലിന് പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. കൂടുതല്‍ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇതിനിടെ കൂടുതല്‍ കണ്ടെയ്നറുകള്‍ വെളളത്തിലേക്ക് വീണിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്നോ, നാലോ ദിവസത്തേക്ക് കേരള തീരമടുക്കില്ലെന്നാണ് കണക്കുകൂട്ടല്‍. കാറ്റിൻറെ ഗതിയനുസരിച്ച്‌ ശ്രീലങ്കൻ തീരം വരെ ഇവയെത്താനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

Hot Topics

Related Articles