സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വീഡിയോയിലൂടെ മലയാളികളുടെ മനം കവർന്ന മോഡലാണ് ശ്രീലക്ഷ്മി സതീഷ്. സാരിയുടുത്ത ആ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയതോടൊപ്പം പ്രശസ്ത സംവിധായകൻ രാം ഗോപാല്‍ വർമ്മയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഇതോടെ നായികയായി അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യവും ശ്രീലക്ഷ്മിയെ തേടിയെത്തി. പിന്നാലെ ശ്രീലക്ഷ്മി എന്ന പേരുമാറ്റി ആരാധ്യ ദേവി എന്നാക്കി മാറ്റുകയും ചെയ്തു. അതിന് ശേഷം താരം പങ്കുവച്ച ഗ്ലാമറസ് വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മനസുതുറക്കുകയണ് ശ്രീലക്ഷ്മി. രാം ഗോപാല്‍ വർമ്മ വീഡിയോ കണ്ട് വിളിച്ചപ്പോഴുണ്ടായ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചും ശ്രീലക്ഷ്മി തുറന്നുപറയുന്നുണ്ട്. രാം ഗോപാല്‍ വർമ്മ തന്റെ സമ്മതം ചോദിച്ചതിന് ശേഷമാണ് വീഡിയോ പങ്കുവച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു. ആർക്കും അറിയാത്ത ഒരു കാര്യമാണത്. വെള്ള സാരിയുടുത്ത ഒരു റീല്‍ കണ്ടപ്പോള്‍ അദ്ദേഹം, ഞാൻ ഇത് പോസ്റ്റ് ചെയ്തോട്ടെ എന്നാണ് ചോദിച്ചത്. ഇത്രയും വലിയൊരു സംവിധായകൻ എന്നോട് സമ്മതം ചോദിക്കുകയാണ്. ഇതുവരെ അദ്ദേഹം പങ്കുവച്ച എല്ലാ വീഡിയോകളും സമ്മതം ചോദിച്ചതിന് സേഷം മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഒരു റൂറല്‍ എരിയയില്‍ നിന്നും വരുന്ന ആളാണ് ഞാൻ. രാം ഗോപാല്‍ വർമ്മ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. അദ്ദേഹം ഒരു വുമനൈസറാണ് എന്നൊക്കെ പറഞ്ഞു. എന്നാല്‍ ഞാൻ നോക്കുന്നത് ഒരു വ്യക്തി എനിക്ക് നല്കുന്ന ബഹുമാനമാണ്. എനിക്ക് നല്കിയ ബഹുമാനം തന്നെയാണ് അദ്ദേഹത്തിന് തിരിച്ചു നല്‍കിയിട്ടുള്ളത്. ഈ ഒരു നിമിഷം വരെ അദ്ദേഹം വളരെ ഒഫീഷ്യലായിട്ടാണ് എന്നോട് എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുള്ളത്. അദ്ദേഹം നമ്മുടെ കംഫർട്ട് നോക്കുന്ന വ്യക്തിയാണ്’- ശ്രീലക്ഷ്മി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ വരുന്ന കമന്റുകളെക്കുറിച്ചും ശ്രീലക്ഷ്മി പ്രതികരിച്ചു. ‘നമ്മളെ കണ്‍സേണ്‍ ചെയ്ത് പറയുന്നവരുണ്ട്. അതേസമയത്ത് തന്നെ കമന്റില്‍ മോശമായിട്ട് പറഞ്ഞിട്ട്, പേഴ്സണല്‍ മേസേജില് വന്ന് ഫ്ളേർട്ട് ചെയ്യുന്നവരുണ്ട്. അതാണ് എനിക്ക് മനസിലാവാത്തത്. ഒന്നാമത്തെ കാര്യം കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ. എനിക്കുള്ള കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്. എന്റെ ശരീരത്തില്‍ ഞാൻ കോണ്ഫിഡന്റാണ്’- ശ്രീലക്ഷ്മി പറഞ്ഞു.