ജനവാസ മേഖലയിലിറങ്ങി പുള്ളിപ്പുലി; വടി ഉപയോഗിച്ച് അതിസാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ

ശ്രീനഗർ: ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടി മാത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പുലിയെ കീഴ്‌പ്പെടുത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

ഒരു ഉദ്യോഗസ്ഥൻ പുലിയുടെ അടുത്ത് നില്‍ക്കുന്നതാണ് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ ആദ്യം കാണുന്നത്. ഇയാള്‍ക്ക് നേരെ പുലി ചീറിപ്പാഞ്ഞെത്തുന്നു. തുടർന്ന് സമീപത്ത് കിടക്കുന്ന വടിയെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുലി ഇയാളുടെ കയ്യില്‍ കടിച്ച്‌ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തി വടികൊണ്ട് തല്ലി പുലിയെ കീഴ്‌പ്പെടുത്തി. ഒടുവില്‍ അക്രമാസക്‌തനായ പുലിയെ കൂട്ടിലാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.സെൻട്രല്‍ കാശ്മീരില്‍ ഗന്ദർബാല്‍ ജില്ലയിലെ ഫത്തേപോറ ഗ്രാമത്തിലാണ് സംഭവം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ പുള്ളിപ്പുലി സ്വതന്ത്രമായി വിഹരിക്കുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവർ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇവർക്ക് പുള്ളിപ്പുലിയെ പിടികൂടാൻ സാധിച്ചത്. രക്ഷാദൗത്യത്തിനിടെ രണ്ട് സ്ത്രീകള്‍ക്കും മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles