കുറവിലങ്ങാട് : തീര്‍ത്ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ വലിയനോമ്പിലെ വെള്ളിയാഴ്ച്ച നടന്ന കുരിശുമലകയറ്റത്തില് വിശ്വാസികളുടെ തിരക്ക്. അമ്പതുനോമ്പാചരണം ആരംഭിച്ച ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നലെ നടന്ന കുരിശുമലകയറ്റത്തില് നൂറുകണക്കിന് വിശ്വാസികളാണ് മലകയറി അനുഗ്രഹം തേടിയത്. മലയടിവാരത്തിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയില്‍ നിന്നുമാണ് മലമുകളിലേക്ക് കുരിശിന്റെ വഴി നടന്നത്. തുടര്‍ന്ന്് മലമുകളിലെ കപ്പേളയില്‍ ഫാ ജോസ് ആറ്റുപുറത്ത് എസ് വി ഡി വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്കി. വലിയനോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് മലകയറ്റ പള്ളിയില്‍ കുരിശുമല കയറാനെത്തുന്നത്.