സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പനയിൽ വൻ ഇടിവ്; വിൽപന കുറഞ്ഞത് 70 ശതമാനത്തോളം; പകരക്കാരനായി പനിനീർ റോസ്

തിരുവനന്തപുരം: സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പന എഴുപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ടുകള്‍. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകള്‍ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വില്‍പനയില്‍ വൻ ഇടിവ് സംഭവിച്ചത്. വീടുകളിലെ ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലേക്ക് നല്‍കാനുമായി അരളി വാങ്ങുന്നതും ആളുകള്‍ നിർത്തിയതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലേക്ക് 200 കിലോ പൂവ് എത്തിച്ചിരുന്ന താൻ ഇപ്പോള്‍ വെറും 20 കിലോ മാത്രമാണ് നല്‍കുന്നതെന്ന് കോയമ്പത്തൂരിലെ ഒരു മൊത്ത വ്യാപാരി പറയുന്നു.

Advertisements

അരളിയുടെ പകരക്കാരനെയും മലയാളികള്‍ കണ്ടെത്തിക്കഴിഞ്ഞു. പനിനീർ റോസിനാണ് ഇപ്പോള്‍ ആവശ്യക്കാരേറിയിരിക്കുന്നത്. മുൻപ് പലയിടത്തും അരളി വിറ്റിരുന്നതുപോലെ 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവ വില്‍ക്കുന്നത്. ആവശ്യക്കാരേറിയതോടെ പനിനീർ റോസും തെച്ചിയും അടക്കമുള്ളവയ്ക്ക് വില കൂടിയിട്ടുണ്ട്. മുമ്ബ് 70 -120 രൂപയില്‍ വിറ്റിരുന്ന പനിനീർ റോസിന് 200 രൂപവരെ ഉയർന്നിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെയാണ് തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകള്‍ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചത്.

സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.