ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്നിവീര്‍’ എന്നറിയപ്പെടും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെണ്‍കുട്ടികള്‍ക്കും പദ്ധതിയില്‍ ചേരാം. അഗ്നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്ബളം. നാലു വര്‍ഷത്തിനു ശേഷം പിരിയുമ്ബോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാം.
എന്നാല്‍ പദ്ധതിക്കെതിരെ ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രചാരണം: അഗ്നിവീരന്മാരുടെ ഭാവി സുരക്ഷിതമല്ല
വസ്തുത : സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് – അവര്‍ക്ക് സാമ്ബത്തിക പാക്കേജും ബാങ്ക് ലോണ്‍ സ്കീമും ലഭിക്കും.
കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്- 12 ക്ലാസ് തത്തുല്യ സര്‍ട്ടിഫിക്കറ്റും തുടര്‍ പഠനത്തിനായി ബ്രിഡ്ജിംഗ് കോഴ്സും.
ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്- CAPF കളിലും സംസ്ഥാന പൊലീസിലും മുന്‍ഗണന നല്‍കും.
മറ്റ് മേഖലകളിലും അവര്‍ക്കായി നിരവധി വഴികള്‍ തുറന്നിരിക്കുന്നു.
പ്രചാരണം: അഗ്നിപഥിന്റെ ഫലമായി യുവാക്കള്‍ക്കുള്ള അവസരങ്ങള്‍ കുറയും
വസ്തുത : യുവാക്കള്‍ക്ക് സായുധ സേനയില്‍ സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വരും വര്‍ഷങ്ങളില്‍, സായുധ സേനയിലെ നിലവിലെ റിക്രൂട്ട്‌മെന്റിന്റെ മൂന്നിരട്ടിയായിരിക്കും അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്.
പ്രചാരണം: സേനയിലെ കെട്ടുറപ്പിനെ ബാധിക്കും
വസ്തുത: റെജിമെന്റല്‍ സംവിധാനത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല. വാസ്തവത്തില്‍ അത് കൂടുതല്‍ പരിഗണന ലഭിക്കുകയാണ്. കാരണം ഏറ്റവും മികച്ച അഗ്നിവീറുകളാകും തിരഞ്ഞെടുക്കപ്പെടുക. ഇത് യൂണിറ്റിന്റെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കും.
പ്രചാരണം: ഇത് സായുധ സേനയുടെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കും
വസ്തുത: ഇത്തരം ഹ്രസ്വകാല എന്‍ലിസ്റ്റ്മെന്റ് സമ്ബ്രദായം മിക്ക രാജ്യങ്ങളിലും നിലവിലുണ്ട്, ഇതു മികച്ച സമ്ബ്രദായമായി കണക്കാക്കപ്പെടുന്നു. ആദ്യ വര്‍ഷം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരന്മാരുടെ എണ്ണം സായുധ സേനയുടെ 3% മാത്രമായിരിക്കും.
കൂടാതെ, നാല് വര്‍ഷത്തിന് ശേഷം സൈന്യത്തില്‍ വീണ്ടും ചേരുന്നതിന് മുമ്ബ് അഗ്നിവീറുകളുടെ പ്രകടനം പരിശോധിക്കും. അതിനാല്‍, ഉയര്‍ന്ന റാങ്കുകളിലേക്ക് മികച്ച ഉദ്യോഗസ്ഥരെ സൈന്യത്തിന് ലഭിക്കും.
പ്രചാരണം: 21 വയസ്സുള്ളവര്‍ പക്വതയില്ലാത്തവരും സൈനിക സേവനത്തില്‍ ആശ്രയിക്കാന്‍ കഴിയാത്തവരുമാണ്
വസ്തുത: ലോകമെമ്ബാടുമുള്ള മിക്ക സൈന്യങ്ങളും യുവാക്കളെയാണ് ആശ്രയിച്ചിരിക്കുന്നത്.
അനുഭവപരിചയമുള്ളവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഉണ്ടാകുന്ന ഒരു സമയത്തും ഉണ്ടാകില്ല. നിലവിലെ സ്കീം 50%-50%, വളരെ സാവധാനത്തില്‍, ചെറുപ്പക്കാരുടെയും പരിചയസമ്ബന്നരായ സൂപ്പര്‍വൈസറി റാങ്കുകളുടെയും ശരിയായ അനുപാതത്തില്‍ മാത്രമേ കൊണ്ടുവരൂ.
പ്രചാരണം: അഗ്നിവീരന്മാര്‍ സമൂഹത്തിന് അപകടകാരികളാകും, തീവ്രവാദികളോടൊപ്പം ചേരും
വസ്തുത: ഇത് ഇന്ത്യന്‍ സായുധ സേനയുടെ ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും അപമാനമായമായ പ്രചാരണമാണിത്. നാലുവര്‍ഷം യൂണിഫോം ധരിച്ച യുവാക്കള്‍ ജീവിതകാലം മുഴുവന്‍ രാജ്യത്തിനുവേണ്ടി പ്രതിജ്ഞാബദ്ധരായിരിക്കും. ഇപ്പോള്‍ പോലും ആയിരക്കണക്കിന് ആളുകള്‍ സായുധ സേനയില്‍ നിന്ന് വിരമിക്കുന്നുണ്ട്. പക്ഷേ അവര്‍ ദേശവിരുദ്ധ സേനയില്‍ ചേരുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
പ്രചാരണം: മുന്‍ സായുധ സേനാ ഉദ്യോഗസ്ഥരോട് കൂടിയാലോചനയുണ്ടായില്ല
വസ്തുത: കഴിഞ്ഞ രണ്ട് വര്‍ഷമായി സായുധസേനാ ഉദ്യോഗസ്ഥനുമായി വിപുലമായ കൂടിയാലോചനകള്‍.
ഈ വിഷയത്തില്‍ നടത്തി. മിലിട്ടറി ഓഫീസര്‍മാരുള്ള സൈനിക ഓഫീസര്‍മാരുടെ വകുപ്പാണ് നിര്‍ദ്ദേശം തയ്യാറാക്കിയത്. വകുപ്പ് തന്നെ ഈ സര്‍ക്കാരിന്റെ സൃഷ്ടിയാണ്. പല മുന്‍ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണങ്ങള്‍ തിരിച്ചറിയുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.