അരങ്ങ് കലാ സാംസ്കാരിക വേദി കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു 

ആർപ്പൂക്കര : അരങ്ങ് കലാ സാംസ്കാരിക വേദി ആർപ്പൂക്കര യുടെ പുസ്തകപ്പുര വില്ലൂന്നിയിൽ കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.  അരങ്ങ് പ്രസിഡൻ്റ് സജി പതിയിൽ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദീപാ ജോസ്,  വൈസ് പ്രസിഡൻ്റ് റോയി പുതുശ്ശേരി , മെമ്പർമാരായ ജസ്റ്റിൻ ജോസഫ് സേതുലക്ഷമി, ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.കെ ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി , ഗ്രന്ഥശാലാ നേതൃസമിതി കൺവീനർ ജയ്മോൻ രാജൻ അരങ്ങ് സെക്രട്ടറി മനോജ് കുമാർ  കെ.പി ശിവദാസ് , എം സി ലാൽ എന്നിവർ സംസാരിച്ചു.

Advertisements

സംഭാവനയായി വിവിധ വ്യക്തികളിൽ നിന്നും ലഭിച്ച 2000 ത്തോളം പുസ്തകങ്ങളുമായി ഒരുക്കിയ ലൈബ്രറി ഉദ്ഘാടന ചടങ്ങ് യനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ദേയമായി.

Hot Topics

Related Articles