ആറന്മുള സ്വദേശി സൗദിയില്‍ മരണപ്പെട്ടു; അന്ത്യം ചികിത്സയ്ക്കായി നാട്ടിലേക്ക് വരാനിരിക്കെ

റിയാദ്: ആറന്മുള സ്വദേശി സൗദിയില്‍ മരണപ്പെട്ടു. പത്തനംതിട്ട ആറന്മുള കുന്‍ഞ്ചിറവേളി ജ്യോതി നിവാസില്‍ ഗിരീഷ് കുമാര്‍ (47) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ മരിച്ചത്. ചികിത്സക്കായി നാട്ടില്‍ പോകാനൊരുങ്ങിയിരിക്കെ ആണ് മരണം സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തേണ്ടതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisements

നാട്ടില്‍ തുടര്‍ചികിത്സ ചെയ്യുവാനുള്ള ശ്രമത്തിനിടെയാണ് മരണം. 27 വര്‍ഷത്തോളം തായിഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2017 ലാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയത്. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. യാത്രാരേഖകളും മറ്റു സഹായങ്ങള്‍ക്കും തായിഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിയാണ് നേതൃത്വം നല്‍കിയിരുന്നത്. കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Hot Topics

Related Articles