മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഫോണ്‍ വിവരങ്ങള്‍ തേടി ആപ്പിള്‍ കമ്പനിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ അരവിന്ദ് കെജരിവാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍ വിവരങ്ങള്‍ തേടി ഇ ഡി ആപ്പിള്‍ കമ്പനിയെ സമീപിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവര്‍ത്തിച്ചു. എന്നാല്‍ ബിജെപിയ്ക്കായി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഇ ഡി യാതൊരുവിധ ഇലക്‌ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇ ഡി അറസ്റ്റിന് പിന്നാലെ കെജരിവാള്‍ തന്റെ ഐ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓണ്‍ ചെയ്യുകയോ പാസ്വേര്‍ഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇ ഡി ആരോപിക്കുന്നു. ചില ഇലക്‌ട്രോണിക് ഡിവൈസുകളും 70000 രൂപയുമാണ് അറസ്റ്റ് വേളയില്‍ കെജരിവാളിന്റെ വസിതിയില്‍ നിന്ന് ഇ ഡി കണ്ടെത്തിയത്.