മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് ; മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും

ചെങ്ങന്നൂർ :ചെങ്ങന്നൂർ അരീക്കര  മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം ക്രമക്കേട്  കാണിച്ച് അഴിമതി നടത്തിയ അരീക്കര മാവേലി സ്റ്റോറിലെ മാനേജർ ആയിരുന്ന ആർ. മണിയെ കോട്ടയം വിജിലൻസ് കോടതി 2 വർഷം വീതം നാലു വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. 2007 മുതൽ 2009 വരെ പ്രതി  ഈ മാവേലി സ്റ്റോറിൽ മാനേജർ ആയിരുന്ന കാലയളവിൽ സാധനങ്ങൾ വാങ്ങിയതിലും വിൽപന നടത്തിയതിലും  വിവിധ ക്രമക്കേടുകൾ കാണിച്ച് അഴിമതി നടത്തിയ കുറ്റത്തിനാണ് അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും പ്രതിയെ ശിക്ഷിച്ചത്. കോട്ടയം വിജിലൻസ്  യൂണിറ്റ് ഇൻസ്പക്ടർ S അമ്മിണികുട്ടൻ അന്വേഷണം നടത്തി Dy SP പി. കൃഷ്ണകുമാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് വിധി ഉണ്ടായത്

Advertisements

വിജിലൻസിനു വേണ്ടി   വിജിലൻസ് പബ്ലിക്ക് പ്രോസിക്യൂട്ടൻ കെ.കെ. ശ്രീകാന്ത്, രാജ്‌മോഹൻ ആർ. പിള്ള എന്നിവർ കോടതിയിൽ ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.