യാത്ര ചെയ്യാന്‍ 85 ലക്ഷത്തിന്റെ പുതിയ ബെന്‍സ് കാര്‍ വേണം; സര്‍ക്കാരിനോട് ഗവര്‍ണര്‍; നിലവിലുള്ള കാര്‍ ഓടിയത് ഒരു ലക്ഷം കിലോമീറ്റര്‍

തിരുവനന്തപുരം: യാത്രക്കായി പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍. രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു.ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി.വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ധനവകുപ്പ് അംഗീകരിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

Advertisements

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തണം. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. എന്തെങ്കിലും തരത്തില്‍ ഭരണഘടനാ വീഴ്ചയുണ്ടായാല്‍ ഗവര്‍ണറെ തിരിച്ച് വിളിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഗവര്‍ണറെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണം. ഗവര്‍ണര്‍ക്ക് ഇപ്പോഴുള്ളതുപോലെ മുഴുവന്‍ അധികാരങ്ങളും വേണ്ട തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ ആരംഭിച്ചു. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച.ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.

Hot Topics

Related Articles