കാട് കയറിയെന്നു കരുതിയ കൊമ്പൻ തിരികെയെത്തി..! അരിക്കൊമ്പൻ വീണ്ടും കമ്പത്തെ ജനവാസ മേഖലയിൽ; ആനയെത്തിയത് എൻടി പെട്ടിയിൽ

കമ്പം: കാടുകയറിയെന്നു കരുതിയ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ തിരികെയെത്തിയതായി റിപ്പോർട്ട്. കമ്പത്തെ എൻടിപെട്ടി ഭാഗത്ത് കൊമ്പൻ എത്തിയതായാണ് ലഭിക്കുന്ന വിവരം. ഈ പ്രദേശത്തെ ജനവാസ മേഖലയിൽ കൊമ്പൻ എത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മയക്കുവെടി വച്ചു കാട് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ നീക്കത്തിനിടെ ഞായറാഴ്ച രാത്രിയിൽ കൊമ്പൻകാട് കയറിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആനയുടെ ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ കുത്തനാച്ചിയാർ ഫോറസ്റ്റ് റേഞ്ചിൽ നിന്നുമാണ് ആനയുടെ സിഗ്നൽ ലഭിച്ചതായി വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.

Advertisements

ഈ സാഹചര്യത്തിൽ കൊമ്പനെ മയക്കുവെടി വയ്‌ക്കേണ്ടതില്ലെന്നും രാവിലെ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ് ഇപ്പോൾ കൊമ്പൻ വീണ്ടും തിരികെ ജനവാസ മേഖലയിൽ തിരികെ എത്തിയതെന്നാണ് വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനയെ വെടിവയ്ക്കുന്നതിനും, കാട്ടിലേയ്ക്കു തിരികെ മടക്കുന്നതിനും തമിഴ്‌നാട് വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. മയക്കുവെടി വയ്ക്കാൻ എത്തിയ സംഘവും, കുങ്കി ആനകളും ഇപ്പോഴും കമ്പത്ത് തമ്പടിച്ചിരിക്കുകയാണ്. ആനയെ കണ്ടെത്തിയാൽ ആവശ്യമെങ്കിൽ വെടിവയ്പ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ആന അക്രമാസക്തനാകുന്ന സാഹചര്യം ഉണ്ടായാൽ വെടിവയ്ക്കാൻ വേണ്ട നടപടികൾ ആരംഭിക്കുമെന്നും സൂചന ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊമ്പൻ ഉപ്പോൾ പുറത്തിറങ്ങി നാട്ടിലെത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.