കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിന് ഇരയായ ആൾ മരിച്ചു;മരിച്ചത് കമ്പം സ്വദേശിയായ ഓട്ടോ ഡ്രൈവർ

കമ്പം : കമ്പം നഗരത്തിൽ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ ബെല്‍രാജ് മരിച്ചു. കമ്പം സ്വദേശിയാണ്.

Advertisements

അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ബെല്‍രാജ്. കഴിഞ്ഞദിവസം കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, നിരവധി വാഹനങ്ങൾ കുത്തിമറിച്ചിരുന്നു.

അതിനിടെ ഒരു ഓട്ടോറിക്ഷ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ബെല്‍രാജ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.