കമ്പം: കേരളത്തിൽ നിന്ന് തുരത്തിയ അരിക്കൊമ്പൻ കമ്പം ടൌണിൽ അഴിഞ്ഞാടുന്നു. ആളുകളെ പരിഭ്രാന്തിയിലാക്കി ജനവാസ മേഖലയിൽ കൊമ്പൻ അപകട ഭീതി സൃഷ്ടിക്കുകയാണ്. രാവിലെ കമ്പത്തെ ജനവാസ മേഖലയിൽ എത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ജനവാസ മേഖലയിൽ എത്തിയെന്നു നിഗമനം. ജനവാസ മേഖലയിൽ നിന്ന് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം
Advertisements
കമ്പം ടൌണിലിറങ്ങിയ കൊമ്പൻ വാഹനങ്ങൾ തകർത്തു. കമ്പം ടൗണിൽ ഓട്ടോറിക്ഷകൾ തകർത്തു. സ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി യെന്ന് മന്ത്രി. വിദഗ്ധസമിതിയുടെ അഭിപ്രായവും തേടുമെന്നും മന്ത്രി.