ആരോപണങ്ങൾ അടിസ്ഥാനരഹിതം; ‘അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം തന്നെ’ ; ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്. വനം വകുപ്പ് കാട്ടാനയുടെ പുതിയ ചിത്രവും പുറത്തുവിട്ടു. ആനക്കൂട്ടത്തോട് ഇണങ്ങിയ അരിക്കൊമ്പൻ ഇവയോട് തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം.

Advertisements

അപ്പർ കോടയാറിലാണ് ആന ഇപ്പോഴുള്ളതെന്ന് വനം വകുപ്പ് പറയുന്നു. ആഗസ്റ്റ് 19 നും 20 നും ഇവിടെ പരിശോധന നടത്തി. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു. തേനി ജില്ലയിലെ കമ്പത്ത് നിന്നും പിടികൂടി തിരുനൽവേലിയിലെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നുവിട്ടത്.

Hot Topics

Related Articles