തമിഴ്നാട്: അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിട്ടു. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ആനയുടെ ആരോഗ്യം തൃപ്തികരം എന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
ഒരു രാത്രി മുഴുവൻ ആനയെ ലോറിയിൽ നിർത്തി നിരീക്ഷിച്ച ശേഷമാണ് തുറന്നുവിട്ടത്. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് തമിഴ്നാട് വനം മന്ത്രി മതിവേന്ദൻ ഇന്നലെ അറിയിച്ചിരുന്നു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പ് വിശദീകരണം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരിക്കൊമ്പനെ ഇന്നലെ പുലർച്ചെയാണ് തേനിയിലെ പൂശാനം പെട്ടിയിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ജനവാസമേഖലയിലെ കൃഷിത്തോട്ടത്തിൽ
ഇറങ്ങിയതോടെ മയക്കുവെടി വെക്കുകയായിരുന്നു.