കമ്പം: അരിക്കൊമ്പനെ മയക്കുവെടി വച്ചു കാട് കയറ്റാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ നീക്കത്തിനിടെ കൊമ്പൻകാട് കയറി. ആനയുടെ ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ കുത്തനാച്ചിയാർ ഫോറസ്റ്റ് റേഞ്ചിൽ നിന്നുമാണ് ആനയുടെ സിഗ്നൽ ലഭിച്ചതായാണ് സൂചന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കൊമ്പനെ മയക്കുവെടി വയ്ക്കേണ്ടതില്ലെന്നാണ് മനസിലാക്കുന്നത്. ആന കാടു കയറിയതായി സൂചന ലഭിച്ച സാഹചര്യത്തിൽ കൊമ്പനെ പിടികൂടേണ്ടി വരില്ലെന്നും വനം വകുപ്പ് പറയുന്നു. ഈ സാഹചര്യത്തിൽ ആന വനത്തിനുള്ളിൽ കയറി പോയെങ്കിലും, ആനയെ ഇപ്പോഴും വനം വകുപ്പ് അധികൃതർ നിരീക്ഷിച്ചുവരികയാണ്.
ആനയെ വെടിവയ്ക്കുന്നതിനും, കാട്ടിലേയ്ക്കു തിരികെ മടക്കുന്നതിനും തമിഴ്നാട് വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. മയക്കുവെടി വയ്ക്കാൻ എത്തിയ സംഘവും, കുങ്കി ആനകളും ഇപ്പോഴും കമ്പത്ത് തമ്പടിച്ചിരിക്കുകയാണ്. ആനയെ കണ്ടെത്തിയാൽ ആവശ്യമെങ്കിൽ വെടിവയ്പ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ആന അക്രമാസക്തനാകുന്ന സാഹചര്യം ഉണ്ടായാൽ വെടിവയ്ക്കാൻ വേണ്ട നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന കാടുകയറിയതായാണ് വിവരം ലഭിക്കുന്നത്. കമ്പം തേനി ഭാഗത്തെ മുന്തിരി, വാഴ , തെങ്ങ് കൃഷി മേഖലകളിൽ കൊമ്പൻ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ആന വനത്തിനുള്ളിലേയ്ക്കു കയറി എന്ന് തന്നെയാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ആനയെ നിരീക്ഷിച്ചുകൊണ്ടു തന്നെ വനം വകുപ്പ് ഇവിടെ തുടരുകയാണ്.