എന്റെ ബാഗിലെന്താ ബോംബുണ്ടോ..? ചോദ്യം വിവാദമായി; ഒടുവിൽ കൊച്ചി വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിലായി

കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ കൊച്ചിയിൽ നിന്ന് മുംബയിലേക്ക് പോകാനിരുന്ന യാത്രക്കാരൻ നെടുമ്പാശേരിയിൽ അറസ്റ്റിലായി. എയർ ഇന്ത്യയുടെ കൊച്ചി – മുംബയ് വിമാനത്തിൽ യാത്രചെയ്യാനിരുന്ന മനോജ് കുമാർ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാൾ ഉപയോഗിച്ച വാക്കുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. ‘ഭയപ്പെടുത്തുന്ന പ്രസ്താവന’ നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെതിരായ നടപടി.

Advertisements

യാത്രയ്ക്ക് മുമ്ബുള്ള സുരക്ഷാപരിശോധന നടക്കുമ്‌ബോഴാണ് സംഭവം. സെക്യൂരിറ്റി ചെക്കിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥനോട് ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ഇയാൾ ചോദിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. തുടർന്ന് ബാഗ് വിശദമായി പരിശോധിച്ച ശേഷം മറ്റ് കുഴപ്പങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും മനോജിനെ ലോക്കൽ പൊലീസിന് കൈമാറുകയായിരുന്നു. താൻ ഒരു തമാശരൂപേണ പറഞ്ഞതാണെന്ന് പൊലീസിനോട് ഇയാൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് മറ്റ് സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കൃത്യസമയത്ത് തന്നെ വിമാനം പുറപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തിൽ നടന്നിരുന്നു. ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകിയാണ്. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ പരിശോധനയിൽ അസ്വസ്ഥനായതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗിൽ ബോംബാണെന്ന് പറഞ്ഞത്.

സ്വാതന്ത്ര്യദിനം മുൻനിർത്തി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകൾക്കുശേഷം വിമാനത്തിൽ കയറും മുൻപുള്ള സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയുമുണ്ട്. വിമാനക്കമ്ബനി ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തുന്നത്. കർശനമായ സുരക്ഷാ നടപടികൾക്ക് ശേഷം യാതൊരു അപകട സാദ്ധ്യതകളുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരോ വിമാനങ്ങളും ടേക്കോഫ് നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.