കണ്ണൂർ: അരിവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടില്‍ കവർച്ചനടത്തിയ കേസിലെ പ്രതി സി.പി. ലിജേഷിനെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും ജയിലിലടച്ചു.കവർച്ചനടത്തിയതില്‍ വലിയ കുറ്റബോധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുഭാഷിന് മുന്നില്‍ കുറ്റസമ്മതം നടത്തി. വൻ കവർച്ച നടത്തിയെങ്കിലും ഒരുരൂപയുടെ പ്രയോജനമില്ലാതെ കള്ളനെന്ന പേര് വന്നെന്ന് ലിജീഷ് പറഞ്ഞു.
കവർച്ചക്കേസില്‍ പോലീസ് പിടിച്ചതോടെ കുടുംബം തകർന്നു. വീട്ടുകാരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനെയാണെന്ന് അറിയില്ലെന്നും ലിജേഷ് പറഞ്ഞു. കീച്ചേരിലെ കവർച്ച നടത്തിയ കേസിലും ലിജേഷിനെതിരേ പോലീസ് കേസെടുത്തു. ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ലിജേഷിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരി വ്യാപാരി കെ.പി. അഷറഫിന്റെ വീട്ടില്‍ നടത്തിയ കവർച്ചയും കീച്ചേരിലെ ഗള്‍ഫുകാരന്റെ വീട്ടിലെ കവർച്ചയുമാണ് ലിജേഷ് പ്രതിയായിട്ടുള്ളത്. നിലവില്‍ മറ്റ് കേസുകളാെന്നുമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ മറ്റ് കവർച്ചക്കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടാേയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ജില്ലാ ജയിലിടച്ചു.