കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് കുടുംബം. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.
ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു. എംകെ രാഘവൻ എംപി, കെസി വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തിൽ നടത്തിയ തെരച്ചിലിൽ കാലാവസ്ഥ ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല.കെസി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തെരച്ചിൽ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തെരച്ചിൽ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തെരച്ചിൽ മാത്രമാണ് രണ്ടാം ഘട്ടത്തിൽ നടന്നത്.
പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തിൽ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിൻ ആരോപിച്ചു. ഇത്തരത്തിൽ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.