ഗാന്ധിനഗർ (കോട്ടയം) : ആരോഗ്യ സർവ്വകലാശാലയുടെ ഏഴാമത് ഇന്റർ സോൺ കലോത്സവം സമാപിച്ചു. 151 പോയിന്റോടെ തിരുവനന്തപുരം ഗവ: മെഡിക്കൽ കോളജ് കരസ്ഥമാക്കി. കോഴിക്കോട് ഗവ: മെഡിക്കൽ
കോളജ് 138 പോയിന്റോടെ രണ്ടാ സ്ഥാനവും ആതിഥേയ രായകോട്ടയം മെഡിക്കൽ കോളജ് 120 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാപ്രതിഭയായി തിരുവനന്തപുരം ശ്രീ ഗോകുലം നേഴ്‌സിംഗ് കോളജിലെ മൂന്നാം വർഷ നേഴ്‌സിംഗ് വിദ്യാർത്ഥി പരേതനായ ഗിരീഷ്‌കുമാർ സീമാ ദമ്പതികളുടെ മകൻ അമൽ ജി നായർ 15 പോയിന്റോടെ കലാപ്രതിഭയായും, കൊല്ലം ഗവ: മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വി ദ്യാർത്ഥിനിയായ അബ്ദുൾ സത്താർ ലിബീനാ ദമ്പതികളുടെ മകൾ സമ്രീൻ സത്താർ 13 പോയിന്റോ ടെ കലാതിലകവുമായി . സമാപന സമ്മേളനം രജിസ്‌ട്രേഷൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവ്വകലാശാല പ്രോ വൈസ് ചാൻസലർഡോ സി പി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളജ് പ്രിൻസിപ്പൽ ഡോ എസ് ശങ്കർ, ഡോ ഇക്ബാൽ
സർവ്വകലാശാല യൂണിയൻ ചെയർ പേഴ്‌സൺ ആർഷഅന്നപത്രോസ്, മെൽബിൻ
മഞ്ജിമ തെരേസ, എന്നിവർ സംസാരിച്ചു
മൂന്നു ദിവസങ്ങളിലായി കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിന്റെ വിവിധ സ്റ്റേജ് കളിലായി, 4000 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സർവ്വകലാശാലയുടെ 324 കോളജ് കളിൽ നിന്ന് നോർത്ത്, സൗത്ത് സെൻട്രൽ എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളാണ് ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുത്തത്.