കോട്ടയം: അറുനൂറ്റിമംഗലം – കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ
പ്രതിഷേധിച്ച് അധികാരികൾക്കെതിരെ ബിജെപി കടത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്ങാട് ജംഗ്ഷനിൽ നിന്നും കടുത്തുരുത്തിയിലേക്ക് പ്രതിഷേധ ജാഥ നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ നേതൃത്വം നൽകിയ ജാഥ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സമാപന യോഗം മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം കുമാർ, ഉഷ മുരളീധരൻ, മാത്യു കൊട്ടാരം, ജോർജ് ബെന്നി, കുഞ്ഞുമോൻ കാപ്പുംതല, ബിനുമോൻ, ബാബു, വിനോദ്കുമാർ, സുധീഷ് പി ടി, ജിഷ് വട്ടേക്കാട്ട്, സത്യരാജൻ, മുരളി തത്തപള്ളി, രവി കുടിലപറമ്പിൽ, ജയൻ കപിക്കാടു, വിജയൻ കാക്കശ്ശറി, സണ്ണി കരടൻ, സണ്ണി ചെമ്പാല എന്നിവർ നേതൃത്വം നൽകി
അറുനൂറ്റിമംഗലം – കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു
Advertisements