ഒൻപതു മാസത്തിനിടെ മൂന്നാം സെക്രട്ടറി..! ആർപ്പൂക്കര പഞ്ചായത്തിൽ സെക്രട്ടറിമാർ വാഴുന്നില്ല; വെള്ളിയാഴ്ച സ്ഥലം മാറ്റപ്പെട്ടത് രണ്ടാഴ്ച മുൻപ് ചുമതലയേറ്റ സെക്രട്ടറി

കോട്ടയം: ഒൻപത് മാസത്തിനിടെ ആർപ്പൂക്കര പഞ്ചായത്തിൽ മൂന്നാം സെക്രട്ടറി. രണ്ടാഴ്ച മുൻപ് ചുമതലയേറ്റെടുത്ത സെക്രട്ടറിയെ വെള്ളിയാഴ്ച സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തെറിങ്ങിയതോടെയാണ് കസേര തെറിക്കുന്ന സെക്രട്ടറിമാരുടെ ക്വാറം പൂർത്തിയായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിക്കുന്ന , നിരവധി ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യേണ്ട പഞ്ചായത്തിലാണ് സെക്രട്ടറി വാഴാത്ത ഗതികേട് ഉള്ളത്.

Advertisements

രണ്ടാഴ്ച മുൻപാണ് മാർട്ടിൻ ജോർജ് പഞ്ചായത്തിൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത്. വെള്ളിയാഴ്ച തന്നെ ഇദ്ദേഹത്തിന് മാഞ്ഞൂർ പഞ്ചായത്തിലേയ്ക്കു സ്ഥലം മാറ്റ ഉത്തരവും ലഭിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഭരണപക്ഷം ആരോപിക്കുന്നു. നിലവിൽ പഞ്ചായത്തിൽ പടർന്നു പിടിച്ച പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് സെക്രട്ടറി ഫലപ്രദമായ ഇടപെടലാണ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ ഊർജസ്വലമായി പ്രവർത്തിക്കുന്ന സെക്രട്ടറിയുടെ ഇടപെടലിലൂടെ കർഷക മേഖലയായ ആർപ്പൂക്കരയിലും നെൽകൃഷി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു. സെക്രട്ടറിയെ മാറ്റിയ സാഹചര്യത്തിൽ നിലവിൽ പഞ്ചായത്തിലുള്ളത് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അസി.സെക്രട്ടറിയും, ജൂനിയർ സൂപ്രണ്ടുമാണ്. ഇവർക്ക് മതിയായ പ്രവർത്തി പരിചയവും ഇല്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള മാർട്ടിൻ ജോർജിനെ തന്നെ സെക്രട്ടറിയായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്ക്കു നിവേദനം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.