കോട്ടയം : ദീർഘകാല രോഗങ്ങൾ മൂലം പ്രയാസപ്പെടുന്ന രോഗികൾക്കും അവരുടെ കുടുംബത്തിനും ലഭിക്കേണ്ട സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ. ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ആർപ്പൂക്കര ഗ്രാമപഞ്ചായത്തും അതിരമ്പുഴ കുടുംബരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. വില്ലൂന്നി എൻ എസ് എസ് ഹാളിൽ വച്ച് നടത്തിയ ദിനാചാരണം ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ്സി കെ തോമസ് കണിച്ചേരി, അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സണ്ണി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു വിജയൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു, വാർഡ് മെമ്പർമാരായ റോയി പുതുശ്ശേരി, ലൂക്കോസ് ഫിലിപ്പ്, ജസ്റ്റിൻ ജോസഫ്,സേതുലക്ഷ്മി,ഹരിക്കുട്ടൻ, ആതിരമ്പുഴ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ് അനിൽകുമാർ, കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസ്സർ ഡോ. ഗീത ദേവി, ഹെൽത്ത് സൂപ്പർവൈസർ കെ കാളിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടികൾക്ക് മുന്നോടിയായി വില്ലൂന്നി സെന്റ് സേവിയേഴ്സ് ചർച് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് ദിന സന്ദേശ റാലി സെന്റ് സേവിയേഴ്സ് പള്ളി വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനുമായി സംയോജിച്ചു നടത്തിയ ബോധവത്കരണ റാലിയിൽ എസ് എം ഇ വിദ്യാർത്ഥികൾ അണിനിരന്നു. ബോധവത്കരണ ക്ലാസ്സ്, സ്വയം തൊഴിൽ പരിശീലനം, പാലിയേവ് നേഴ്സ്മാരെ ആദരിക്കൽ, സമ്മാന വിതരണം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
രോഗീ സംഗമത്തിന് എത്തിച്ചേർന്ന രോഗികൾക്ക് സ്നേഹോപഹാരം വിതരണം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ. എസ് അനിൽകുമാർ നേതൃത്വം നൽകി. പാലിയേവ് കെയർ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾക്ക് പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ഗീത വി നായർ, പബ്ലിക് ഹെൽത്ത് നഴ്സ് ഇന്ദുകുമാരി, പബ്ലിക് റിലേഷൻ ഓഫീസർ ആതിര ബാലകൃഷ്ണൻ, പാലിയേറ്റീവ് നഴ്സ് മിനി ബിജു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, എം എൽ എസ് പി മാർ, ആശ പ്രവർത്തകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.