ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കേരള പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി 

ആർപ്പൂക്കര : കേരള പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും , കുടുംബരോഗ്യ കേന്ദ്രം അതിരമ്പുഴയുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘ ഞാനും ഉണ്ട് പരിചരണത്തിന് എന്നാണ് ഈ വർഷത്തെ ആപ്തവാക്യം. ആർപ്പൂക്കര പഞ്ചായത്തിൽ ഏകദേശം നൂറ്റിമുപ്പത്തിരണ്ടോളം പാലിയേറ്റീവ് രോഗികൾ ആണ് നിലവിൽ ഉള്ളത്. കിടപ്പ് രോഗികൾ, ക്യാൻസർ  രോഗികൾ,  ഡയാലിസിസ് രോഗികൾ , മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ഗുരുതര രോഗപീഡകൾ അനുഭവിക്കുന്നവർ എല്ലാവരും പാലിയേറ്റീവ് പരിചരണ പരിധിയിൽ ഉൾപ്പെടുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ മാസത്തിൽ നാല് തവണയും, മറ്റുള്ള രോഗികളെ മാസത്തിൽ ഒരു തവണയും അവരുടെ ഭവനങ്ങളിൽ സന്ദർശിച്ചു ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ആവശ്യമായ ഘട്ടങ്ങളിൽ ആയുഷ് ഡോക്ടർമാരുടെ സേവനവും ഉറപ്പു വരുത്തുന്നു. കിടപ്പുരോഗികൾക്ക് ആവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, ബാക് റെസ്റ്റ് തുടങ്ങിവയും , നടക്കുവാൻ സഹായത്തിനായുള്ള ഉപകരണങ്ങളും, വീൽ ചെയർ,  സിറ്റിംഗ് കമോഡ്, മുറിവ് പരിചരണത്തിനായുള്ള അവശ്യ സാധനങ്ങളും വിതരണം ചെയ്തു വരുന്നു. സെക്കണ്ടറി യൂണിറ്റിന്റെ സഹായത്തോടെ ഓക്സിജൻ കോൺസെൻട്രേറ്റർ ആവശ്യമായ രോഗികൾക്ക് ലഭ്യമാക്കുന്നു. പഞ്ചായത്തിലെ 16 വാർഡുകളിലും , 2010 മുതൽ കുറ്റമറ്റ രീതിയിൽ സേവനങ്ങൾ പാലിയേറ്റീവ് യൂണിറ്റ് നൽകി വരുന്നു. ഇന്ന് നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദീപ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് ഉത്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡന്റ്  റോയി പുതുശ്ശേരി , വാർഡ് മെമ്പർമാരായ ജസ്റ്റിൻ ജോസഫ്, ഓമന സണ്ണി, വിഷ്ണു വിജയൻ, റോസിലി ടോമിച്ചൻ, ലൂക്കോസ് ഫിലിപ്പ് , സേതു ലക്ഷ്മി, സുനിത ബിനു , ബ്ലോക്ക് മെമ്പർമാരായ അന്നമ്മ മാണി, എ സി തോമസ് കണിച്ചേരി എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ സുശീലൻ മുഖ്യപ്രഭാഷണം നടത്തി, കമ്മ്യൂണിറ്റി മെഡിസിൻ ഹെഡ് സൈറു ഫിലിപ്പ് ക്ലാസ്സുകൾ നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ്കുമാർ കെ സി , പാലിയേറ്റീവ് നഴ്‌സ് മിനി ബിജു ആരോഗ്യപ്രവർത്തകർ , ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.