ആർപ്പുക്കര സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ്

ആർപ്പുക്കര : ആർപ്പുക്കര മെഡിക്കൽ കോളേജ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ത്രിദിന പഠന സേവന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ എം. ജയപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.ഐ. പവനൻ എം. സി മുഖ്യപ്രഭാഷണം നടത്തി. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ രന്ദു സാറ കുര്യൻ,റോയി ജെ. മഞ്ഞക്കുന്നേൽ,സിമി ഷിബു,അജിമോൻ കെ,രാജിമോൾ എസ്, സുഭാഷ് ബി,ബിന്റുമോൾ ജെ,സോണിയ ജോയി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles