ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും ആർപ്പുക്കര പഞ്ചായത്ത് മണിയാപറമ്പിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. അവികസിത മേഖലയായ ആർപ്പുക്കരയിൽ ഒരു കോടി അറുപത്തി അഞ്ച് ലക്ഷം രൂപയുടെ വികസന വിഹിത ഫണ്ടിലെ വിവിധ പദ്ധതികൾ പൂർത്തീകരിച്ചു വരുന്നതായി ഡോ. റോസമ്മ സോണി പറഞ്ഞു. ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നൽകിയ ജെയിംസ് മാലിയിനെ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പോന്നാടയണി യിച്ചുആദരിച്ചു.
വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്സി. കെ. തോമസ്, അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ്കമ്മിറ്റി ചെയർമാൻ വിഷ്ണു വിജയൻ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജോസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, സേതു ലക്ഷ്മി.കെ, റോയി പുതുശ്ശേരി, ജസ്റ്റിൻ ജോസഫ്, റോസിലി ടോമിച്ചൻ,ഐ. സി ഡി എസ് സൂപ്പർവൈസർ നീതു കെ. എം, സി. ഡി. എസ് ചെയർപേഴ്സൺ പുഷ്പ കിഷോർ, അങ്കണവാടി ടീച്ചർ ലളിത. ജെ, മിനി. ടി. കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തി.