ശബരിനാഥന്റെ അറസ്റ്റ്: പ്രതിഷേധ പ്രകടനവും ധർണയും നടത്തി

പാമ്പാടി: വിമാനത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പകപോക്കാനായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ പാമ്പാടി മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി. അഡ്വ. സണ്ണി പാമ്പാടി ധർണ ഉദ്ഘാടനം ചെയ്തു.

Advertisements

മണ്ഡലം പ്രസിഡന്റ് കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. അനിയൻ മാത്യു, അനീഷ് ഗ്രാമറ്റം, എൻ ജെ പ്രസാദ്, പി എസ് ഉഷാകുമാരി, മേരി ക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ്, ജോർജ് പാമ്പാടി, കെ എൻ സജീവ്കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ രതീഷ് ഗോപാലൻ, രതീഷ് തോട്ടപ്പള്ളി, പ്രിൻസ് കാർത്തി, വൈശാഖ് എസ്, അഭിഷന്ത് മധു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles