സ്വര്‍ണ്ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന് നാളെ സമാപനം; സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ടോവിനോ തോമസ്

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Advertisements

സമയക്രമം പാലിച്ച്‌ മത്സരങ്ങള്‍ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത. ജനപ്രിയ മത്സരങ്ങള്‍ക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങള്‍ക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്. ഇന്നും പ്രധാനമത്സരങ്ങള്‍ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി വൈകി വരെ നീളുന്ന മത്സരങ്ങള്‍, കൂട്ടപ്പരാതികള്‍. കലോത്സവത്തിലെ പതിവ് കാഴ്ചകള്‍ ഈ മേളയില്‍ കാര്യമായില്ല. മത്സരങ്ങള്‍ എല്ലാം സമയക്രമം പാലിച്ചാണ് പുരോഗമിക്കുന്നത്. നാളെ വൈകീട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും. നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

Hot Topics

Related Articles