അരുണാചലിൽ മലയാളികളുടെ മരണം : മൂവരും വിചിത്ര വിശ്വാസത്തിന് ഉടമകളായിരുന്നെന്നു തെളിയിക്കുന്ന തെളിവ് പൊലീസിന് 

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്ബതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു. മൂവരും വിചിത്ര വിശ്വാസത്തിന് ഉടമകളായിരുന്നെന്നും അതിലേക്ക് വിരല്‍ചൂണ്ടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു എന്നുമാണ് വിവരം. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതെന്ന് സൂചന. മരിച്ച മൂവരും ഈ വിചിത്രവിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് സംഘം പരിശോധിക്കും. ദമ്ബതികളായ നവീനും ദേവിയും നേരത്തെയും അരുണാചലില്‍ പോയിട്ടുണ്ട്. മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും സാത്താന്‍സേവയും തമ്മിലുള്ള ബന്ധവും അന്വേഷിക്കും.

Advertisements

ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വിശദപരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയം രഹസ്യ ഭാഷയിലൂടെയാണെന്നും കണ്ടെത്തി. 2021 മുതലുള്ള ഇവരുടെ ഇ മെയിലുകള്‍ പരിശോധിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചും വിചിത്രവിശ്വാസങ്ങളെക്കുറിച്ചമുള്ള ചര്‍ച്ചകളുടെ ഡിജിറ്റല്‍ തെളിവുകളാണ് ലഭ്യമായത്. സന്ദേശങ്ങള്‍ എത്തിയത് ഡോണ്‍ ബോസ്‌കോ എന്ന് പേരുള്ള ഐഡിയില്‍ നിന്നാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വ്യാജ ഇ മെയില്‍ ഐഡിയാണെന്ന് കണ്ടെത്തി. ആര്യ, ദേവി, നവീന്‍ എന്നിവരുടെ ഇ മെയില്‍ ചാറ്റുകളും പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയില്‍ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കാമെന്നതിനാല്‍ ചാറ്റിന്‍റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. അരുണാചലിലെ സിറോയില്‍ സാത്താന്‍സേവക്കാരുടെ കണ്‍വെന്‍ഷന്‍ നടന്നിരുന്നുവെന്നും ആര്യ, ദേവി, നവീന്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തതായുമുള്ള സൂചനയുണ്ട്. ഇതിന്‍റെ തുടര്‍ച്ചയാണ് ഈസ്റ്റര്‍ ദിനത്തിലെ ആത്മഹത്യ എന്നാണ് നിഗമനം. അരുണാചല്‍പ്രദേശിലും ലോവര്‍ സുബാന്‍സിരി എസ്പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം ദുരൂഹമരണത്തെക്കുറിച്ചും ബ്ലാക്മാജിക് സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

 അരുണാചലില്‍ വിചിത്രവിശ്വാസക്കാർക്കൊപ്പം മരണം വരിച്ച ആര്യയ്ക്ക് സാത്താന്‍സേവക്കാരുമായി ഉണ്ടായിരുന്ന ബന്ധം വീട്ടുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു. അപകടം മനസിലാക്കിയെങ്കിലും ആര്യയെ സംഘത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. അവിവാഹിത ആയിരുന്നതിനാല്‍ പൊലീസില്‍ അറിയിക്കാതെ ആര്യയെ കൗണ്‍സിലിങിന് വിധേയയാക്കുകയായിരുന്നു. ആര്യയുടെ പിതാവ് അനില്‍കുമാര്‍ പൊതുപ്രവര്‍ത്തകനാണെങ്കിലും ആര്യ അന്തര്‍മുഖയായിരുന്നു.

ആര്യ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള കാരണം സാത്താന്‍സേവയുമായുള്ള ബന്ധമാണെന്നും വീട്ടുകാര്‍ മനസിലാക്കി. തുടർന്ന് പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നും അവധിയെടുപ്പിച്ച്‌ ആര്യയെ കൗണ്‍സിലിങ്ങിനു കൊണ്ടുപോയി. കൗണ്‍സിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായുള്ള ആര്യയുടെ അടുപ്പം അവസാനിച്ചു. ഇതിനിടെ തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ മാറ്റിത്താമസിപ്പിച്ചു. അവിടെവച്ച്‌ മനസ് മാറിയതോടെ ആര്യ കല്യാണത്തിന് സമ്മതിച്ചു. വിവാഹ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു. കല്യാണാവശ്യത്തിനുള്ള സ്വര്‍ണവും സാരിയുമെല്ലാം ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്.

എന്നാല്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിട്ടുപോകുന്നതറിഞ്ഞതോടെ ആര്യയെ വീണ്ടും ഗൂഢസംഘം കെണിയില്‍പ്പെടുത്തുകയായിരുന്നു. വീണ്ടും സാത്താന്‍സേവയുമായി ആര്യ ബന്ധപ്പെട്ടത് വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തമാസം 7ന് നടക്കേണ്ടിയിരുന്ന വിവാഹത്തിനു മുന്നേ തന്നെ നവീന്‍ തന്‍റെ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.