അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി : നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം സിലയിടങ്കളിൽ സില മനിതർകൾ
മലയാളത്തിന്റെ പ്രിയ സംവിധായകൻ നാദിർഷാ, നടന്മാരായ പ്രിത്വിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

Advertisements

2015 മുതൽ അരുൺ പുനലൂർ ഫെയിസ് ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പുകൾ , യാത്രാ വിവരണങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ ഉള്ളത്..
ഓസ്‌ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി കവർ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവർത്തകനായ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്..
റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദന കുറിപ്പുകൾ എഴുതിയിരിക്കുന്നു…
പ്രശസ്ത കാർട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവർ ചിത്രം വരച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹിന്ദി, തമിഴ്, മാറാത്തി, കന്നഡ, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും , രാഷ്ട്രീയ, സാമൂഹിക,മാധ്യമ, സാഹിത്യ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരുടെയും സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് പുസ്തകത്തിന്റെ കവർ റിലീസ് നിർവ്വഹിച്ചത്. ബി.എസ് പബ്ലിക്കേഷൻസ് ആണ് പ്രസാധനം.

Hot Topics

Related Articles