ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. രണ്ടു മണിക്കൂറിനിടെ തുടർച്ചയായി നിരവധി തവണ ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.പടിഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്. എൻ.സി.എസ് ( നാഷണല്‍ സെന്റർ ഫോർ സെയ്സ്മോളോജി) സെന്ററാണ് ഭൂചലനത്തെക്കുറിച്ച് വ്യക്തമാക്കിയത്.ആദ്യ ചലനം 1.49 ന് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുലർച്ചെ 3.40ന് ആയിരുന്നു. 3.4 തീവ്രത രേഖപ്പെടുത്തിയ ചലനം കിഴക്ക് കമെങിലാണ് ഉണ്ടായത്. അതേസമയം ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Advertisements