അരുണാചല്‍ പ്രദേശ് അനധികൃതമായി പിടിച്ചെടുക്കണം : ചൈനയോട് ആഹ്വാനം ചെയ്ത് ഖലിസ്ഥാന്‍ വാദി ; ഇന്ത്യയുമായി അടുക്കാൻ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ന്യൂദല്‍ഹി: ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഉള്‍പ്പെടെയുള്ള ഖലിസ്ഥാന്‍ വാദികളുമായുള്ള ബന്ധം ഭാവിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലിലേക്ക് നീങ്ങുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.അതുവരെ മോദി സര്‍ക്കാരിനെ എതിര്‍ക്കുകയും ഖലിസ്ഥാന്‍വാദികളെ അനുകൂലിക്കുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോ ഇതാദ്യമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നൂനെതിരെ പ്രസ്താവന നടത്തിയിരിക്കുകയാണ്.ഇതോടെ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിനെപ്പോലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മോദിയുടെ ഇന്ത്യയുമായി അടുക്കാന്‍ ശ്രമിക്കുകയാണോ എന്ന അഭ്യൂഹം പരക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളെ പിന്തുണച്ചിരുന്ന വ്യക്തിയാണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തീവ്രവാദത്തിനെതിരായ മോദിയുടെ ശക്തമായ നിലപാടില്‍ ജസ്റ്റിന്‍ ട്രൂഡോയും ആകൃഷ്ടനായിരിക്കുകയാണ് എന്ന് വേണം കരുതാന്‍.മോദിയെയും ഇന്ത്യയെയും തള്ളിപ്പറയുകയും ചൈനയെ പിന്തുണക്കുകയും ചെയ്ത മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തുകയും മോദിയുമായുള്ള സൗഹൃദം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. വായ്പനല്‍കി സാമ്പത്തികക്കെണിയില്‍ കുരുക്കാനുള്ള ചൈനയുടെ ഗൂഢശ്രമങ്ങള്‍ മുഹമ്മദ് മൊയ്സു ഈയിടെ തിരിച്ചറിഞ്ഞിരുന്നു.അരുണാചല്‍ പ്രദേശ് അനധികൃതമായി പിടിച്ചെടുക്കണമെന്ന് ചൈനയോട് ആഹ്വാനം ചെയ്ത സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങിനെ എതിര്‍ക്കുന്ന നിലപാടാണ് ജസ്റ്റിന്‍ ട്രൂഡോ എടുത്തിരിക്കുന്നത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇന്ത്യയുടെ അഖണ്ഡത അംഗീകരിക്കുകയാണെന്നും ഒരൊറ്റ ഇന്ത്യയേ ഉള്ളൂവെന്നും ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു.ഇതോടെ ജസ്റ്റിന്‍ ട്രൂഡോയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്.ഇതോടെ അജ്ഞാതന് പ്രവര്‍ത്തിക്കാന്‍ സമയമായെന്ന രീതിയിലുള്ള കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ തവണ അജ്ഞാതനായ ഒരാള്‍ നടത്തിയ വധശ്രമത്തില്‍ നിന്നും ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പന്നുനെ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ രഹസ്യസേനയുടെ അറിവോടെയാണെന്ന് അന്ന് യുഎസ് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാനഡയുടെ പ്രധാനമന്ത്രി തന്നെ പന്നുനെ തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതിന് അര്‍ത്ഥം പന്നുന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് തന്നെയാണെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിക്കുന്നു.

Advertisements

Hot Topics

Related Articles