അരുവിത്തുറ ലയൺസ് ക്ലബും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും, മേലുകാവ് ഗ്രാമപഞ്ചായത്തും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

മേലുകാവ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അരുവിത്തുറ ലയൺസ് ക്ലബും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും, മേലുകാവ് ഗ്രാമപഞ്ചായത്തും സംയുക്തമായി ഇലവീഴാപൂഞ്ചിറയിൽ പരിസ്ഥിതി ദിനം ആചരിക്കുകയും, ഫല വൃക്ഷതൈകളും തണൽ മരങ്ങളും നടുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ ബി, മെമ്പർ ജെറ്റോ ജോസ്, വാർഡ് മെമ്പർ ഷീബാ മോൾ ജോസഫ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം, അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യൂ, ക്ലബ് അഡ്മിനിസ്‌ട്രേറ്റർ റ്റിറ്റോ തെക്കേൽ, ലയൺ മെമ്പർമാരായ സ്റ്റാൻലി മാത്യൂ, മാത്യൂ വെള്ളാപാണിയിൽ എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് ഡെവലപ്പ്‌മെൻറ് ഓഫീസർ സാം ഐസക്, മേലുകാവ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് എ.ഇ സുജൻകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles