മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ വാദം ഇന്ന്

ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. ഇ ഡിയുടെ അപേക്ഷ പ്രകാരം കോടതി മറുപടി ഫയൽ ചെയ്യാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം കെജ്രിവാൾ തേടിയിരുന്നെങ്കിലും  കോടതി തള്ളിയിരുന്നു. വൈദ്യപരമായ ആവശ്യങ്ങൾ ലഭ്യമാക്കണമെന്ന് തിഹാർ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കെജ്രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധിയും ഇന്ന് തീരും.

Advertisements

Hot Topics

Related Articles