ഡല്‍ഹി മദ്യ കുംഭകോണം: വിഷയത്തിൽ കേജ്രിവാളിൻ്റെ മൊഴി പുറത്ത്

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യ കുംഭകോണത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ വിജയ് നായര്‍ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞതായി എഎസ്ജി എസ് വി രാജു തിങ്കളാഴ്ച പറഞ്ഞു. 

Advertisements

ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ള ഇവന്റ്‌സ് കമ്പനിയായ ഒണ്‍ലി മച്ച്‌ ലൗഡറിന്റെ (ഒഎംഎല്‍) മുന്‍ സിഇഒ വിജയ് നായരെ 2022 ല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു.വിജയ് നായര്‍ എന്നോടല്ല അതിഷിയോടാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് കെജ്രിവാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായ ഇഡി കോടതിയെ അറിയിച്ചു. ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമ്പോൾ രണ്ട് മന്ത്രിമാരും കോടതിയില്‍ ഉണ്ടായിരുന്നു. അതേസമയം, കെജ്രിവാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിജയ് നായര്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.