ഈ ഇടപെടലാണ് സഹജീവി സ്‌നേഹം..! വളര്‍ത്തുനായ സൈറയുമായി ആര്യ വൈകുന്നേരം കേരളത്തിലെത്തും; സൗകര്യങ്ങളൊരുക്കിയത് മന്ത്രി വി.ശിവന്‍കുട്ടി; കയ്യടിച്ച് മൃഗസ്‌നേഹികള്‍

ന്യൂഡല്‍ഹി: യുക്രയിനിലെ യുദ്ധ ഭൂമിയില്‍ വളര്‍ത്തുനായയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ഇടുക്കി സ്വദേശിനി ആര്യ ഇന്ന് വൈകുന്നേരം കേരളത്തില്‍ എത്തും. വളര്‍ത്തുനായ സൈറയെയും കൊണ്ടാണ് ആര്യ വിമാനത്തില്‍ വരുന്നത്.

Advertisements

വളര്‍ത്തുനായയെ വിമാനത്തില്‍ കൊണ്ടുവരാന്‍ ആകില്ലെന്ന് വിമാന കമ്പനി അധികൃതര്‍ നിലപാട് എടുത്തെങ്കിലും മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് സൈറയെ കൂടി വിമാനത്തില്‍ കൊണ്ടുവരാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു. സൈറയുടെ വിമാന യാത്രാക്കൂലി നല്‍കാന്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപെകിനോട് മന്ത്രി നിര്‍ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തില്‍ ആര്യക്കും സൈറക്കും വേണ്ട സൗകര്യം ഒരുക്കാനും മന്ത്രി ഇടപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹജീവിയോടുള്ള ആര്യയുടെ സ്‌നേഹം ചൂണ്ടിക്കാട്ടി മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുകില്‍ പോസ്റ്റ് ഇട്ടിരുന്നു. ആര്യയുമായും കുടുംബവുമായും മന്ത്രി നിരന്തരം ആശയ വിനമയം നടത്തുകയും ചെയ്തിരുന്നു.

Hot Topics

Related Articles