മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആര്യ അനില്‍. മുറ്റത്തെ മുല്ല, സ്വയംവരം തുടങ്ങിയ പരമ്ബരകളിലൂടെയാണ് ആര്യ ജനപ്രീയയാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആര്യ അഭിനയത്തിലേക്ക് കടന്നു വരുന്നത്. ഈയ്യടുത്തായിരുന്നു ആര്യയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ആര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് യുവാവിന്റെ ആരോപണം. തന്നെ പരമാവധി ഊറ്റിയെടുത്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് യുവാവ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചത്.
ഇതിന് പിന്നാലെ മറുപടിയുമായി ആര്യ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം. എനി്ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചെറിയൊരു വിശദീകരണമാണിത്. വ്യക്തമായ തെളിവുകളും വിശദീകരണവുമായി ഞാന്‍ വരും എന്നാണ് ആര്യ കുറിപ്പ് പങ്കുവച്ചു കൊണ്ട് പറയുന്നത്. ആര്യയുടെ പ്രതികരണത്തിലേക്ക്. എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്റെ കൂടെ നിന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് ഞാന്‍ കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. ഈ നാലുവര്‍ഷക്കാലയളവില്‍ നടന്ന എന്റെ എന്‍ഗേജ്മെന്റ്, എന്റെ കല്യാണം എല്ലാം തന്നെ പബ്ലിക്കായി എല്ലാവരേയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സ്മയത്തൊന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നേയും എന്റെ കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സന്തോഷകരമായി പോകുന്ന ഈ ലൈഫിനെ ടാര്‍ജറ്റ് ചെയ്തുകൊണ്ട് ഇപ്പോല്‍ ഫേക്ക് അലിഗേഷന് നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന് എന്ന ആള് എന്റെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്.
അതിന്റെ പേരില്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിസ്റ്റും , ഇന്‍ഫ്ളുവന്‍സറും ആയ എനിക്കെതിരെ ഇങ്ങനെ ഒരു ഫേക്ക് അലിഗേഷന് നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന് വ്യക്തമായ പ്ലാനിങ്ങോടു കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്. മുഖം പോലും കാണിക്കാതെ ഇയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്ത് കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണന് എന്നയാള്‍ പുറത്തുവിട്ടിട്ടുള്ള വീഡിയോക്കുള്ള എന്റെ പ്രതികരണം മാത്രമാണിത്. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷന് ഉടന്‍ തരണം എന്ന് എനിക്ക് തോന്നി. കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളുമായി ഞാന്‍ വരുന്നതായിരിക്കും എന്നാണ് ആര്യ പറയുന്നത്.
നിരവധി പേരാണ ്താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. വ്യാജ ആരോപണം നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പിന്തുണയുമായി എത്തുന്നവർ പറയുന്നത്. ഒറ്റയ്ക്കല്ലെന്നും തങ്ങള്‍ കൂടെയുണ്ടെന്നും അവർ പറയുന്നു. വർഷങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ആര്യയെ അറിയുന്നവരൊന്നും ഈ അറിയുന്നവരൊന്നും ഈ വാർത്ത വിശ്വസിക്കില്ലെന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം നെല്ലും പതിരും തിരിയുന്നത് വരെ അഭിപ്രായം പറയാനില്ലെന്ന് പറയുന്നവരുമുണ്ട്.