മേയർ ആര്യാ രാജേന്ദ്രന് കുരുക്ക് മുറുകുന്നു: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും; വിവാദ കത്തിൽ ഇന്ന് പരാതി നൽകും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും.

Advertisements

വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കോ മ്യൂസിയം പോലീസിനോ പരാതി നൽകുമെന്നാണ് സൂചന. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റർപാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം വിവാദമായതിന് പിന്നാലെ താൻ ഇത്തരത്തിൽ ഒരു കത്തയച്ചിട്ടില്ലെന്നും, കത്ത് നൽകിയ തീയതികളിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും മേയർ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും പാർട്ടി നേതൃത്വവുമായി ആലോചിച്ചശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നുമായിരുന്നു മേയറുടെ മറുപടി.

അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധ സമരങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. രാജിയിൽ കുറഞ്ഞൊന്നും ഈ പ്രശ്‌നത്തിന് പരിഹാരമല്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസും ബി.ജെ.പിയും. ഇന്നലെ തന്നെ ഇരുപാർട്ടികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്കാണ് കോർപ്പറേഷൻ വളപ്പ് സാക്ഷ്യം വഹിച്ചത്. മേയരർ രാജിവയ്ക്കും വരെ പ്രതിഷേധം നടത്താനാണ് നീക്കമെന്നാണ് വിവരം.

നഗരസഭയിലെ കരാർ നിയമനത്തിന് പാർട്ടി പട്ടിക ചോദിച്ചുകൊണ്ട് ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്.

‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാർഥികളുടെ മുൻഗണനാക്രമം നൽകാൻ മേയർ അഭ്യർഥിക്കുന്നത്. അപേക്ഷ നൽകേണ്ട അവസാനതീയതിയടക്കം കത്തിൽ സൂചിപ്പിച്ചിരുന്നു.
കോർപ്പറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 ഒഴിവിലേക്കാണ് പാർട്ടിക്കാരെ നിയമിക്കാനുള്ള ശ്രമം നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.