അസം : വ്യോമസേനയിലെ മലയാളി പൈലറ്റ് ആസമിൽ വാഹനാപകടത്തിൽ മരിച്ചു. കിഴക്കമ്പലം സ്വദേശി ഫ്ളൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് (25) ആണ് മരിച്ചത്.
ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ടെസ്പുരിൽനിന്നു ജോർഹട്ടിലേക്ക് പോകുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു ജോർജിന്റെ യാത്ര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. യുദ്ധവിമാനമായ സുഖോയ്യുടെ പൈലറ്റാണ് ജോർജ്.