പത്തനംതിട്ട : പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് മുൻ ഗവർണർ സത്യത്തിൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ ജാതി അടിസ്ഥാനത്തിൽ വോട്ട് നേടാനുള്ള ഹീനശ്രമമായിരുന്നു വെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ആവശ്യപ്പെടുന്നു എന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് പറഞ്ഞു.
സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ കൺവെൻഷൻ പത്തനംതിട്ട ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദു വോട്ടിന്റെ ഏകീകരണം ഉണ്ടാക്കാനും മുസ്ലിം വിരോധം വർദ്ധിപ്പിക്കാനും നടത്തിയ ഗൂഢാലോചന ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം ആയിരുന്നു.
2024 – ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം വളർത്തി ബി.ജെ.പിയ്ക്കെതിരെ ഒരേ ഒരു ശക്തി രഊപഈക്രഉതമആകണമഎന്നഉം സോഷ്യലിസ്റ്റ് പാർട്ടി അതിന് മുൻകൈ എടുക്കുമെന്നും തമ്പാൻ തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അടൂർ റോയി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ആമുഖ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു മുഖ്യ പ്രഭാഷണവും നടത്തി.മനോജ് സാരംഗ്, ടോമി മാത്യു, സുരേഷ് ത്രിവേണി, ശശിധരൻ നായർ, അബ്ദുൽ റസാഖ്, വർഗീസ് തോമസ്,മണി,
സോഷ്യലിസ്റ്റ് കിസാൻസഭ പ്രസിഡന്റ് എം.സി.കുര്യാക്കോസ്, അഭിഭാഷക സഭ കൺവീനർ അഡ്വ.ആർ.ടി. പ്രദീപ് പ്രസംഗിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച പാർട്ടി അംഗം ഡോ.സയാന റസാഖിനെ ആദരിച്ചു.
കുമാരനാശാന്റെ ജീവചരിത്രം സമ്മേളന പ്രതിനിധികൾക്ക് നൽകി ലോകം പുസ്തകം ദിനാചരണം നടത്തി.