ആലപ്പുഴ: തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്‌സിയിലെ ആശവർക്കർമാർക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയം തടഞ്ഞു വച്ചത് വാർത്ത ആയിരുന്നു.
തിരുവനന്തപുരത്തെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയമായി ആലപ്പുഴയിൽ തടഞ്ഞതെന്ന് പരാതി ഉയർന്നത്. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയം തടഞ്ഞെന്നാണ് പരാതി ഉയർന്നത്. പണം കിട്ടാത്ത ആശമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധസമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. സമരം അമ്പത് ദിവസത്തിലേക്ക് നീങ്ങുമ്പോഴും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നില്ല.