ആരോഗ്യമന്ത്രിയുമായി ഇന്ന് നടത്തിയ ചർച്ചയും പരാജയം; ആശാ വർക്കർമാർ നാളെ രാവിലെ നിരാഹാര സമരം ആരംഭിക്കും 

 

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രിയുടെ ”ഉപദേശത്തിന്” സമരക്കാർ  വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.

Advertisements

നാളെ തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് 

ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു. ഇന്ന് നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. 

Hot Topics

Related Articles