ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നു : ശുപാർശ ധനകാര്യ മന്ത്രാലയത്തിന് : തൊഴിലാളികൾ ആയി അംഗീകരിച്ചേക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നതിനുള്ള ശുപാർശ കേന്ദ്രആരോഗ്യമന്ത്രാലയം തയ്യാറാക്കി.ശുപാർശ അനുമതിക്കായി കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭായോഗത്തിന്റെ അനുമതിയില്ലാതെ തന്നെ വർധനവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Advertisements

ദേശീയ ആരോഗ്യമിഷന് കീഴിലുള്ള നയരൂപവത്കരണസമിതിയാണ് ഇൻസെന്റീവ് വർധന സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. ശുപാർശ കേന്ദ്രആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടത്. കേന്ദ്രപദ്ധതിയില്‍ സാമ്ബത്തിക ബാധ്യത ഉണ്ടാകുന്ന വിഷയമായതിനാല്‍ ധനമന്ത്രാലയം എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂ. ഇതിന് എത്ര കാലതാമസം ഉണ്ടാകുമെന്ന് വ്യക്തമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കില്ല. കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാലിത് അംഗീകരിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. ആശാവർക്കർമാർക്ക് പ്രത്യേക ട്രെയിനിങ് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നല്‍കും. നിലവില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്ന ആശാവർക്കർമാർക്ക് ഉള്‍പ്പടെയാകും ട്രെയിനിങ് നല്‍കുക.

ആശാവർക്കർമാരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍, കേന്ദ്രആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച വളരെ പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വീണാ ജോർജ് ഡല്‍ഹിയില്‍ പറഞ്ഞു.

Hot Topics

Related Articles