കോട്ടയം : ആശാ വർക്കർമാരുടെ കണ്ണീർ കണ്ടില്ലെന്നു നടിക്കുന്ന സർക്കാരിനെതിരെ കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യുടെ പ്രസിഡന്റ് ബെറ്റി ടോജോ യുടെ നേതൃത്വത്തിൽ കോട്ടയത്ത് മഹിളാ കോൺഗ്രസ് കണ്ണുകെട്ടി പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ലീലാമ്മ സക്കറിയ ഉദ്ഘാടനം ചെയ്തു.കേരളത്തെ കോവിഡ് കാലത്ത് സംരക്ഷണം ഒരുക്കിയവരാണ് ആശ വർക്കർമാർ. അവർക്ക് കിട്ടുന്ന തുച്ഛമായ ഹോണറേറിയും പോലും കഴിഞ്ഞ കുറെ മാസങ്ങളായി നല്കാത്ത സർക്കാർ ക്രൂരതയാണ് ഇവരോട് കാണിക്കുന്നത് എന്നും ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജയശ്രീ പ്രഹ്ലാദൻ മുഖ്യ പ്രഭാഷണം നടത്തി. അന്നമ്മ മാണി, അനുപമ വിശ്വനാഥ്, സിസി ബോബി,ലതാകുമാരി സലിമോൻ, ഏലിയാമ്മ ആന്റണി, സുനിത അനിൽ,ആഷ്‌ലി എം എബ്രഹാം,ഡാനി ജോസ്,ഫിലോമിന തോമസ്,രമാദേവി,ലാലി സണ്ണി, മോനിക്ക ജോയി, ലതാ മുരളി, ഉമാദേവി,സവിത ജോമോൻ,സീമ ജോസഫ്,ജയമോൾ ജേക്കബ്,ബിന്ദു ഐസക്,ശ്രീകല ഹരി,ബീന രാജേന്ദ്രൻ, സന്ധ്യ സുരേഷ്, ടി പി ഗംഗാദേവി, രശ്മി വിജയൻ, കുമാരി കരുണാകരൻ,ലിസി ജോസ്,സുമ നടരാജൻ, സ്മിത ജോമോൻ,അനിത മണി, കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.