ആഷസ് ; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സമനില പൂട്ട് ; അവസാന വിക്കറ്റിൽ സമനില പിടിച്ച് ഇംഗ്ലണ്ട്

സി​​​​​​​​ഡ്നി: ആ​​​​​​​​ഷ​​​​​​​​സ് ടെ​​​​​​​​സ്റ്റ് ക്രി​​​​​​​​ക്ക​​​​​​​​റ്റ് പ​​​​​​​​ര​​​​​​​​മ്പരയി​​​​​​​​ലെ നാ​​​​​​​​ലാം മ​​​​​​​​ത്സ​​​​​​​​ര​​ത്തി​​ല്‍ സ​​​​​​​​മ​​​​​​​​നി​​​​​​​​ല​​​​​​​​പി​​​​​​​​ടി​​​​​​​​ച്ച്‌ ഇം​​​​​​​​ഗ്ല​​​​​​​​ണ്ട്. അ​​​​​​​​ഞ്ചാം ദി​​​​​​​​നം വാ​​​​​​​​ല​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യ ജാ​​​​​​​​ക്ക് ലീ​​​​​​​​ച്ച്‌ (34 പ​​​​​​ന്തി​​​​​​ല്‍ 26), സ്റ്റു​​​​​​​​വ​​​​​​​​ര്‍​​​​​​​​ട്ട് ബ്രോ​​​​​​​​ഡ് (35 പ​​​​​​ന്തി​​​​​​ല്‍ എ​​​​​​ട്ട് നോ​​​​​​ട്ടൗ​​​​​​ട്ട്), ജ​​​​​​​​യിം​​​​​​​​സ് ആ​​​​​​​​ന്‍​​​​​​​​ഡേ​​​​​​​​ഴ്സ​​​​​​​​ണ്‍ (ആ​​​​​​റ് പ​​​​​​ന്തി​​​​​​ല്‍ പൂ​​​​​​ജ്യം നോ​​​​​​ട്ടൗ​​​​​​ട്ട്) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രു​​​​​​​​ടെ ചെ​​​​​​​​റു​​​​​​​​ത്തു​​​​​​​​നി​​​​​​​​ല്‍​​​​​​​​പ്പാ​​​​​​​​ണ് ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യി​​​​​​ല്‍​​​​​​ നി​​​​​​ന്നു ജ​​​​​​യം ത​​​​​​ട്ടി​​​​​​ത്തെ​​റി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

Advertisements

ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യു​​​​​​​​ടെ ര​​​​​​​​ണ്ട് ഇ​​​​​​​​ന്നിം​​​​​​​​ഗ്സി​​​​​​​​ലും സെ​​​​​​​​ഞ്ചു​​​​​​​​റി നേ​​​​​​​​ടി​​​​​​​​യ ഉ​​​​​​​​സ്മാ​​​​​​​​ന്‍ ഖവാജയാ​​​​​​​​ണു ക​​​​​​​​ളി​​​​​​​​യി​​​​​​​​ലെ താ​​​​​​​​രം. സി​​​​​​​​ഡ്നി​​​​​​​​യി​​​​​​​​ല്‍ ഡ​​​​​​​​ഗ് വാ​​​​​​​​ള്‍​​​​​​​​ട്ടേ​​​​​​​​ഴ്സും റി​​​​​​​​ക്കി പോ​​​​​​​​ണ്ടിം​​​​​​​​ഗും മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഒ​​രു ‌ടെ​​സ്റ്റി​​ന്‍റെ ര​​​​​​​​ണ്ട് ഇ​​​​​​​​ന്നിം​​​​​​​​ഗ്സി​​​​​​​​ലും സെ​​​​​​​​ഞ്ചു​​​​​​​​റി നേ​​​​​​​​ടി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. സ്കോ​​​​​​​​ര്‍ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ 416/8 ഡി​​​​​​ക്ല, 265/6 ഡി​​​​​​ക്ല. ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് 294, 270/9.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ര​​​​​​​​ണ്ടാം ഇ​​​​​​​​ന്നിം​​​​​​​​ഗ്സി​​​​​​​​ല്‍ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​നു മു​​​​​​​​ന്നി​​​​​​​​ല്‍ 388 റ​​​​​​​​ണ്‍​സ് എന്ന കൂറ്റൻ വി​​​​​​​​ജയ ലക്ഷ്യം. വി​​​​​​​​ക്ക​​​​​​​​റ്റ് ന​​​​​​​​ഷ്ട​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ 30 റ​​​​​​​​ണ്‍​സ് എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് ഇം​​​​​​​​ഗ്ല​​​​​​​​ണ്ട് അ​​​​​​​​ഞ്ചാം ദി​​​​​​​​നം തു​​​​​​​​ട​​​​​​​​ങ്ങി​​യ​​ത്. അ​​​​​​​​വ​​​​​​​​സാ​​​​​​​​ന ദി​​​​​​​​വ​​​​​​​​സം ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യ്ക്കു ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​ന്‍റെ പ​​​​​​​​ത്തു​​ വി​​​​​​​​ക്ക​​​​​​​​റ്റു​​​​​​​​ക​​​​​​​​ളാ​​ണു വേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. മ​​​​​​​​ഴ ക​​​​​​​​ളി ത​​​​​​​​ട​​​​​​​​സ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ല്‍ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​ന്‍ ബൗ​​​​​​​​ള​​​​​​​​ര്‍​​​​​​​​മാ​​​​​​​​ര്‍ മി​​​​​​​​ക​​​​​​​​ച്ച പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം പു​​​​​​​​റ​​​​​​​​ത്തെ​​​​​​​​ടു​​​​​​​​ത്തു. ഇതോടെ ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​നു കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​വേ​​​​​​​​ള​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ വി​​​​​​​​ക്ക​​​​​​​​റ്റ് ന​​​​​​​​ഷ്ട​​​​​​​​പ്പെ​​​​​​​​ട്ടു. എ​​​​​​​​ന്നാ​​​​​​​​ല്‍, ഓ​​​​​​​​പ്പ​​​​​​​​ണ​​​​​​​​ര്‍ സാ​​​​​​​​ക് ക്രൗ​​​​​​​​ളി (77), ബെ​​​​​​​​ന്‍ സ്റ്റോ​​​​​​​​ക്സ് (60), ജോ​​​​​​​​ണി ബെ​​​​​​​​യ​​​​​​​​ര്‍​​​​​​​​സ്റ്റോ (44) എ​​​​​​​​ന്നി​​​​​​​​വ​​​​​​രു​​​​​​ടെ ചെ​​​​​​​​റു​​​​​​​​ത്തു​​​​നി​​​​​​​​ല്‍​​​​​​​​പ്പ് മ​​​​​​​​ത്സ​​​​​​​​രം നീ​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യി. ബെ​​​​​​​​യ​​​​​​​​ര്‍​​​​​​​​സ്റ്റോ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​കു​​​​​​​​മ്പോള്‍ എ​​​​​​​​ട്ടു വി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ന് 237 റ​​​​​​​​ണ്‍​സ് എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇം​​​​​​​​ഗ്ല​​​​​​​​ണ്ട്. പി​​​​​​​​ന്നീ​​​​​​​​ട് ലീ​​​​​​​​ച്ചും ബ്രോ​​​​​​​​ഡും പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധി​​​​​​​​ച്ചു​​​​​​​​നി​​​​​​​​ന്നു.

ജ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു ത​​​​​​​​ട​​​​​​​​സ​​​​​​​​മാ​​​​​​​​യി നി​​​​​​​​ന്ന വാ​​​​​​​​ല​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രെ വീ​​​​​​​​ഴ്ത്താ​​​​​​​​ന്‍ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​ന്‍ നാ​​​​​​​​യ​​​​​​​​ക​​​​​​​​ന്‍ പാ​​​​​​​​റ്റ് ക​​​​​​​​മ്മി​​​​​​​​ന്‍​​​​​​​​സ് ഒ​​​​​​ൻപത് ഫീ​​​​​​​​ല്‍​​​​​​​​ഡ​​​​​​​​ര്‍​​​​​​​​മാ​​​​​​​​രെ​​​​​​​​യാ​​​​​​​​ണു പി​​​​​​ച്ചി​​​​​​നു ചു​​​​​​​​റ്റും​​​​​​ നി​​​​​​​​ര്‍​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. അ​​​​​​വ​​​​​​സാ​​​​​​ന ഓ​​​​​​വ​​​​​​റു​​​​​​ക​​​​​​ള്‍ എ​​​​​​റി​​​​​​യാ​​​​​​ന്‍ സ്റ്റീ​​​​​​വ് സ്മി​​​​​​ത്തി​​​​​​നെ പ​​​​​​ന്ത് ഏ​​​​​​ല്‍​​​​​​പ്പി​​​​​​ച്ചു. 100-ാം ഓ​​​​​​​​വ​​​​​​​​റി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന പ​​​​​​​​ന്തി​​​​​​​​ല്‍ ലീ​​​​​​​​ച്ചി​​​​​​​​നെ (26) പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി സ്റ്റീ​​​​​​​​വ് സ്മി​​​​​​​​ത്ത് ക്യാ​​​​​​​​പ്റ്റ​​​​​​​​ന്‍റെ ത​​​​​​​​ന്ത്രം ശ​​​​​​​​രി​​​​​​​​വ​​​​​​​​ച്ചു. തു​​​​​​ട​​​​​​ര്‍​​​​​​ന്ന് ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​നു സ​​​​​​​​മ​​​​​​​​നി​​​​​​​​ല​​​​​​​​യ്ക്കാ​​​​​​​​യി പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​നി​​​​​​​​ല്‍​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു ര​​​​​​​​ണ്ട് ഓ​​​​​​​​വ​​​​​​​​ര്‍. ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യ്ക്കു ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ വേ​​​​​​​​ണ്ട​​​​​​​​ത് ഒ​​​​​​​​രു വി​​​​​​​​ക്ക​​​​​​​​റ്റും. ആ ​​​​​​ര​​​​​​ണ്ട് ഓ​​​​​​​​വ​​​​​​​​റും ബ്രോ​​​​​​​​ഡും ആ​​​​​​​​ന്‍​​​​​​​​ഡേ​​​​​​​​ഴ്സ​​​​​​​​ണും ത​​​​​​​​ട്ടി​​​​​​ നി​​​​​​​​ന്ന​​​​​​​​തോ​​​​​​​​ടെ ഇം​​​​​​ഗ്ല​​​​​​ണ്ട് വി​​​​​​ജ​​​​​​യ​​​​​​ക​​​​​​മാ​​​​​​യി മ​​​​​​ത്സ​​​​​​രം സ​​​​​​മ​​​​​​നി​​​​​​ല​​​​​​യി​​​​​​ല്‍ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചു. ഇതോടെ പരമ്പരയിൽ 4-0 ന് മുന്നിൽ എത്താം എന്ന ഓസീസ് മോഹമാണ് പാഴായത്.

Hot Topics

Related Articles