ആഷിഖ് വധം: കൊലയ്ക്ക് കാരണം പ്രതി ഫിറോസ്  വിദേശത്ത് പോകുന്നത് സംബന്ധിച്ച തർക്കം: കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയില്ല

പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. ഇരുവരും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് അറിയിച്ചതും തർക്കത്തെത്തുടർന്ന് കൊലപാതകം നടക്കുകയുമായിരുന്നു. ഫിറോസിനെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചു കഴുത്തിൽ തിരികെ കുത്തിയാണ് ആഷിഖിനെ കൊലപ്പെടുത്തിയത്.

Advertisements

പോസ്റ്റ്‌മോർട്ടം ബുധനാഴ്ച്ച നടക്കും. സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയില്ല. രണ്ടു മാസം മുമ്പായിരുന്നു കൊലപാതകം. 2015ൽ നടന്ന മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് കൊലപാതക വിവരവും പുറത്തറിയുന്നത്. മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ആഷിഖിനെ താൻ കൊന്ന് കുഴിച്ചു മൂടിയെന്ന് ഫിറോസ് പൊലീസിനോട് പറയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഷിഖിനെ കണ്ടെത്തനായുള്ള ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ഡിസംബറിൽ ആഷിഖിനെ കൊന്നെന്നും ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നുമായിരുന്നു ഇയാളുടെ മൊഴി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.