ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം അറുപതിന്റെ നിറവിൽ. ആവശ്യമുള്ളവർ 2025 ജനുവരി 5ന് മുൻപ് ആയി പേര് രജിസ്റ്റർ ചെയേണ്ടതാണ്.
കിറ്റ് വിതരണം കൂടാതെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുക, ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം, കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് ആശ്രയയുടെ മറ്റു പ്രധാന പ്രവർത്തനങ്ങൾ എന്ന് സെക്രട്ടറി ഫാ.ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു.