‘ആശ്രയ’യിൽ ഡയാലിസിസ് കിറ്റ് വിതരണം; പേരുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 4

ഗാന്ധിനഗർ: കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരരായ വൃക്ക രോഗികൾക്ക് മാസംതോറും ഡയാലിസിസ് കിറ്റ്‌ വിതരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തുന്ന 49മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണത്തിനു ആവശ്യമുള്ളവർ 2024 ഫെബ്രുവരി 4ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ്.

Advertisements

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും നൽകും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് നടന്നു വരുന്ന മറ്റു പ്രവർത്തനങ്ങൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.