പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി 31 വീടുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. ഒ. സി ആശ്രയയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ. മുൻകൈ എടുത്ത് നടത്തുന്ന പരിപാടിയാണിത്.
ഇതിന്റെ ആദ്യ ഘട്ടമായി 31 ഭവന രഹിതർക്കു വീട് വെച്ച് നൽകുവാൻ തീരുമാനിച്ചിരുന്നു. 31 വീടുകളുടെ സംസ്ഥാന തല നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 6 മണിക്ക് പുതുപ്പള്ളി നിലക്കൽ പള്ളി ഹാളിൽ നടക്കുന്ന പരിപാടി മറിയാമ്മ ഉമ്മൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഈ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നതാണ്.
‘ഉമ്മൻ ചാണ്ടി ആശ്രയ കരുതൽ’; 31 വീടുകളുടെ സംസ്ഥാന തല നിർമ്മാണ ഉദ്ഘാടനം ഇന്ന്
Advertisements